Thursday 28 March 2013

ശീർഷാസനം

കാഴ്ച
പരിമിതമായ ഒന്നായിരിക്കുന്നു ഇപ്പോൾ
ന്മ്മുടെ ഫോക്കൽ ദൂരം തന്ത്റപരമായി
ആരോ മാറ്റിയിരിക്കുന്നു.

നമ്മുടെ മുമ്പിലെത്തുന്ന വാർത്തകൾ
ഒന്നുകിൽ വലിച്ചു നീട്ടിയത്
അല്ലെങ്കിൽ
വെട്ടി ഒതുക്കിയത്

തനതായ വലുപ്പത്തിൽ എന്തെങ്കിലും
കാണാൻ സ്വന്തം നഗ്നതയിലേക്ക്
നോക്കേണ്ടി വരുമെന്ന് പറയുന്നത്
ഒരു അശ്ളീലം കലർന്ന സത്യം